കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കണ്ണൂര്‍ എസ്.എന്‍ കോളേജ് മലയാളം വിഭാഗവുമായി സഹകരിച്ച് സേവനാവകാശത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. 21ന് ഉച്ചയ്ക്ക് രണ്ടിന് കോളേജില്‍ നടക്കുന്ന സേവനം ജനങ്ങളുടെ അവകാശം എന്ന സെമിനാര്‍ എഡി.എം ഇ മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്യും. മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി.സി.വിജയരാജന്‍ വിഷയം അവതരിപ്പിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് ചടങ്ങില്‍ അധ്യക്ഷനാവും. മലയാളം വിഭാഗം മേധാവി എം.പി ഷനോജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: