സന്തോഷ് ട്രോഫി: കേരളം സെമിയില്‍

Monday 12 June 2017 3:00 pm IST

വാസ്‌കോ: കീരീടം വീണ്ടെടുക്കാനൊരുങ്ങന്ന കേരളം സന്തോഷ് ട്രോഫിയില്‍ കുതിപ്പു തുടരുന്നു.മിസോറാമിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് കേരളം സെമി ഉറപ്പിച്ചു.അസറുദ്ദീന്‍ രണ്ടു ഗോള്‍ നേടി.ജോബി ജസ്റ്റിന്‍, സീസണ്‍ എന്നിവര്‍ ഒരോ ഗോളുകുറിച്ചു. ഇടവേളയ്ക്ക് കേരളം 2-0 ന് മുന്നില്‍ നിന്നു. ഈ വിജയത്തോടെ ഏഴു പോയിന്റുമായി കേരളം ഗ്രൂപ്പില്‍ മുന്നിലെത്തി. അവസാന മത്സരത്തില്‍ കേരളം നാെള മഹാരാഷ്ട്രയെ നേരിടും. വടക്കു കിഴക്കന്‍ ശക്തികളായ മിസോറിമിനെതിരേ ഉശിരന്‍ പോരാട്ടമാണ് കേരളം നടത്തിയത്.ആറാം മിനിറ്റില്‍ തന്നെ ജോബി ജസ്റ്റിന്‍ കേരളത്തെ മുന്നിലെത്തിച്ചു.ഫൈനല്‍ റൗണ്ടില്‍ ജോബിയുടെ നാലാം ഗോളാണിത്.മൂന്ന് മിനിറ്റിനുളളില്‍ കേരളം രണ്ടാം ഗോളും കുറിച്ചു. ഇത്തവണ സീസണാണ് സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ രണ്ടുഗോളിന് കേരളം മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും കേരളത്തിന്റെ പോരാട്ടമാണ് കണ്ടത്.എന്നാല്‍ അപ്രതീക്ഷിതമായി കേരളത്തിന്റെ വലയില്‍ പന്തെത്തി. മിസോറാമിന്റെ ലാല്‍റമ്മാവിയയാണ് ഗോര്‍ മടക്കിയത്്. അവസാന നിമിഷങ്ങില്‍ പൊരുതി മുന്നേറിയ കേരള അസറൂദ്ദീന്റെ ഇരട്ട ഗോളില്‍ വിജയം ഉറപ്പിച്ചു.കേരളത്തിന് മധുരപ്രതികാരമായി ഈ വിജയം.മൂന്ന് വര്‍ഷം മുന്‍പ് സിലിഗുരിയിലെ കാഞ്ചന്‍ജംഗ് സ്‌റ്റേഡിയത്തില്‍ മിസോറാം ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കേരളത്തെ തോല്‍പ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബിനെ തോല്‍പ്പിച്ചു. ഇതോടെയാണ് കേരളം ഗ്രൂപ്പില്‍ പോയിന്റുനിലയില്‍ മുന്നിലെത്തിയത്.അഞ്ചു പോയിന്റുളള പഞ്ചാബാണ് തൊട്ടു പിന്നില്‍.കേരളത്തോട് തോറ്റ മിസോറാം നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. റെയില്‍വേസിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഇത്തവണ ഫൈനല്‍ റൗണ്ടില്‍ അരങ്ങേറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.