ഗുരുവായൂര്‍: പുത്തന്പല്ലി പാട്ടത്തില്‍ പറമ്പ് റോഡില്‍ പനയ്ക്കല്‍ ജേക്കബ്ബിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ഒരാഴ്ചയായി മകള്‍ ജിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ വീട്ടുകാര്‍ ദിവസവും രാത്രി പോവുകയും രാവിലെ തിരിച്ചെത്തുകയുമാണ് ചെയ്തിരുന്നത്.
പതിവുപോലെ ഇന്ന് രാവിലെ ഒമ്പതോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീടിനകത്തുണ്ടായിരുന്ന താക്കോലുകളെടുത്ത് മേശകളും അലമാരകളും തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്.
അലമാരയിലെ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: