മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചവിട്ട ആശുപത്രി അധികൃതരുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

Sunday 19 March 2017 9:04 pm IST

മുളങ്കുന്നത്തുക്കാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പനി ക്ലിനിക്കില്‍ സേവനം അനുഷടിച്ചിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചവിട്ട ആശുപത്രി അധികൃതരുടെ നടപടി ഹൈക്കോടതി സറ്റേ ചെയ്തു. 15 താല്‍ക്കാലിക ജിവനക്കാരെയാണ് മാസങ്ങള്‍ക്ക് മുമ്പ് പിരിച്ച് വിട്ടത്. പകര്‍ച്ച വ്യാധികളും വിവിധ ഇനം പനികളും വ്യപകമായിതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവു പ്രകാരം പനി ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. ഇതിന്‍ പ്രകരം ജോലിചെയ്തു വന്നിരുന്ന ജീവനക്കാരെ നാല് വര്‍ഷത്തിനെ ശേഷം മുന്നറിയിപ്പ് ഇല്ലാതെ ആശുപത്രി അധികൃതര്‍ പിരിച്ചു വിടുകയായിരുന്നു. മുന്‍ ആശൂപത്രി സൂപ്രണ്ടിന്റെ ഇഷടക്കാരണ് ഇവരെന്ന് ആരോപിച്ചാണ് പുതിയ സൂപ്രണ്ട് ഇവരെ പിരിച്ച് വിട്ടത്. ഇതേതുടര്‍ന്ന് പിരിച്ച് വിട്ടവാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. എട്ട് പേര്‍ക്കാണ് അനുകുല വിധി ഉണ്ടായിട്ടുള്ളത.് പി എസ് സി നിയമനം ഉണ്ടാകുന്നത് വരെ എട്ട് പേര്‍ക്കും ജോലി നല്‍കണമെന്നാണ് കോടതി ഉത്തരവ.് അതേസമയം ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ഷോപ്പ് നഷടം മൂലം പൂട്ടിയ അവസഥയാണ.് ഇവിടെ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നവരെ രാഷട്രീയം നോക്കി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ നിയമിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.