ബിജെപി സത്യാഗ്രഹ സമരം ഇന്ന് സമാപിക്കും

Sunday 19 March 2017 9:24 pm IST

കൊടുങ്ങല്ലൂര്‍: നഗരസഭയിലെ ഇടതുദുര്‍ഭരണത്തിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഒരു മാസമായി നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് സമാപിക്കും. സത്യാഗ്രഹ സമാപനസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭയില്‍ സെക്രട്ടറിയെ നിയമിക്കുക ,കാവില്‍ക്കടവ് ലാന്റിംഗ് പ്ലേസിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക, ചെയര്‍മാന്റെ തന്നിഷ്ടം നിറഞ്ഞ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഫെബ്രുവരി 20 നാണ് സത്യാഗ്രഹ സമരം ആരംഭിച്ചത്. സമാപ്തി സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട്, മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.