പഞ്ചായത്ത് കെട്ടിടത്തിന്റെ ജനല്‍ പൊളിച്ച് നീക്കി

Sunday 19 March 2017 9:29 pm IST

പീരുമേട്: നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ജനല്‍ പൊളിച്ച് നീക്കി. കരാറുകാരന്റെ സൗകരാര്‍ത്ഥമാണ് അനധികൃതമായി 4 പാളിയുള്ള ജനല്‍ പൊളിച്ച് നീക്കിയത്. വണ്ടിപ്പെരിയാറിലെ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിയില്‍ തറപൊളിച്ച് ടൈല്‍ ഇടുന്നതിന്റെ ഭാഗമായാണ് കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ജനല്‍ പൊളിച്ച് നീക്കിയത്. സംഭവം ശ്രദ്ധ യില്‍ പെട്ടിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. നിലവിലെ മൊസൈക്ക് തറ കുത്തിപ്പൊളിച്ചതിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് അനുവാദമില്ലാതെ ചുവര്‍ പൊളിച്ചത്. രണ്ട് നിലമാത്രമുള്ള കെട്ടിടത്തിന്റെ പൊളിച്ച് നീക്കിയ ഭാഗങ്ങള്‍ പടിക്കെട്ട് വഴി താഴെ എത്തിക്കാമെന്നിരിക്കെയാണ് ഭിത്തി പൊളിച്ചത്. 1981 ല്‍ ആണ് ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ വണ്ടിപ്പെരിയാറില്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോപ്ലക്‌സ് നിര്‍മ്മിക്കുന്നത്. മുകളില്‍ പഞ്ചായത്ത് ഓഫീസുകളും, താഴെ കടകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഈ പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റിലും ഭിത്തി പൊളിക്കുന്നതുമായുള്ള പരാമര്‍ശം ഇല്ല. അനുമതിയില്ലാതെ ഭിത്തിപൊളിച്ച കരാറുകാരനെതതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 3.5 പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ജനല്‍ ഇത്തരത്തില്‍ പൊളിച്ച് നീക്കിയതിലൂടെ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാനുള്ള സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.