കണ്ണൂര്‍: കൂത്തുപറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ബിപിസിഎല്‍ സാമ്പത്തിക സഹായം ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ബിപിസി എല്ലിന്റെ പൊതു നന്മ ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുക.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കറുടെ നേതൃത്വത്തിലുള്ള ബിപിസിഎല്‍ സംഘം ഞായറാഴ്ച ആശുപത്രി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സഹായ വാഗ്ദാനം നല്‍കിയത്. ആശുപത്രിയുടെ പശ്ചാത്തല സൗകര്യ വികസനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ഈ ഫണ്ട് വിനിയോഗിക്കുകയെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: