ചെറുപുഴ: കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ നേര്‍ച്ചപ്പെട്ടിയും ടൗണിലെ മൂന്നോളം കടകളും കുത്തി തുറന്ന് മോഷണം നടത്തുകയും തെളിവ് നശിപ്പിക്കുന്നതിനായി കടയ്ക്ക് തീയിടുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം രാത്രി ചെറുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മീന്തുളളി റവന്യൂവില്‍ താമസിക്കുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. മോട്ടോര്‍ ബൈക്ക് വാങ്ങുന്നതിന് പണം കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെയാണ് മോഷണ ശ്രമമെന്ന് യുവാവ് കുറ്റസമ്മതം നടത്തിയതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: