ചാനല്‍ ചര്‍ച്ച ആരോചകമെന്ന് ജി.സുധാകരന്‍

Sunday 19 March 2017 9:38 pm IST

കുട്ടനാട്: രാത്രിയിലെ ചാനല്‍ ചര്‍ച്ചകള്‍ അരോചകമാണെന്ന് മന്ത്രി ജി.സുധാകരന്‍, ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്ന പലര്‍ക്കും താന്‍ എന്താണ് പറയുന്നതെന്ന് പോലുമറിയില്ല. ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് സമൂഹത്തിന് ഗുണവും ഉണ്ടാകുന്നില്ല, ഇതൊരു ദോഷകരമായ പ്രവണതയാണെന്നും മന്ത്രി പറഞ്ഞു. എസ്എന്‍ഡിപി കുട്ടനാട് താലൂക്ക് യൂണിയന്‍ ആസ്ഥാന മന്ദിരം സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ്തി ആരും വില കൊടുത്ത് വാങ്ങേണ്ടയൊന്നല്ല. വെളളാപ്പളളി നടേശന്റെ അഭിപ്രായം തെറ്റാണെങ്കിലും അത് തുറന്നു പറയും പക്ഷേ വ്യക്തിപരമായ ബന്ധത്തെ ഇതൊന്നും ബാധിക്കില്ല. സര്‍ക്കാര്‍ ഒന്നുകില്‍ മദ്യം പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയാണ് വേണ്ടത്. ചെത്ത് തൊഴിലാളികളെ മോശമായി കാണുന്ന രീതി മാറണമെന്നും സുധാകരന്‍ പറഞ്ഞു. ജി.സുധാകരനെ പോലെയുള്ള മന്ത്രിമാര്‍ കേരളത്തിന് ആവശ്യമാണെന്ന് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളില്‍ ഭൂരിപക്ഷംപേരും അഴിമതിക്കാരാകുമ്പോള്‍ സുധാകരനെ പോലെയുള്ള മന്ത്രിമാര്‍ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.