പെരുമ്പളം: ബിജെപി ഭാരവാഹിയെ കള്ളക്കേസില്‍ കുടുക്കിയതിനു പിന്നിലെ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. പരാതി നല്കിയ വീട്ടമ്മയെ നുണപരിശോധനക്ക് വിധേയയാക്കുക, സംഭവത്തില്‍ പഞ്ചായത്ത് അംഗത്തെ ചോദ്യം ചെയ്യുക, കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുക, പാര്‍ട്ടി ഏജന്റായ സിഐക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. അരയുകുളങ്ങരയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് പി. എം. ജീവന്‍ലാല്‍, കെ. ആര്. രാജേഷ്, പി.എം. സുഗതന്, കെ. പ്രകാശന്, കെ.എസ്. ശരത്ത്, സുഭാഷ് , സുമേഷ് പി.ആര്. ശശികുമാര്‍, എം.എ. അഭിലാഷ് , രാജഗോപാല്‍, ശ്രീരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: