'എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു'

Sunday 19 March 2017 9:41 pm IST

ചെങ്ങന്നൂര്‍: എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചില പണച്ചാക്കുകള്‍ ശ്രമിക്കുന്നെന്ന് ട്രസ്റ്റ് സെക്രട്ടറിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ ട്രസ്റ്റിലേക്കുള്ള ചെങ്ങന്നൂര്‍ മേഖലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെ തകര്‍ക്കാന്‍ ആരോപണങ്ങളുമായി വന്നവര്‍ ഇപ്പോള്‍ വീട്ടിലിരിപ്പാണെന്ന് വി.എം. സുധീരന്റെ പേര് പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തിന്റെ ഉന്നതിക്കാണ് ട്രസ്റ്റും യോഗവും എല്ലാം പ്രവര്‍ത്തിക്കുന്നത്. രണ്ടിന്റെയും ഭരണം പരസ്പര പൂരകമായി പോകണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് റീജിയണല്‍ ഡെവലപ്മെന്റ് കമ്മറ്റി ചെയര്‍മാന്‍ ഡോ. എ.വി. ആനന്ദരാജ് യോഗത്തില്‍ അദ്ധ്യക്ഷനായി. ശ്രീനാരാണ വിശ്വധര്‍മ്മ മഠം മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. വെന്‍സെക് ചെയര്‍മാന്‍ കോശി സാമുവലിനെ വെള്ളാപ്പള്ളി നടേശന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അനില്‍.പി. ശ്രീരംഗം, എ.എന്‍. രാജന്‍ ബാബു, പി.എസ്. വിജയന്‍, ഡി. സുരേഷ് ബാബു, എന്‍. ആനന്ദന്‍, കെ.എന്‍. ഭദ്രന്‍, ജി. മോഹനന്‍ , വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.