ചമ്പക്കര ദേവീ ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം 22 മുതല്‍

Sunday 19 March 2017 9:49 pm IST

കറുകച്ചാല്‍: ചമ്പക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 22 മുതല്‍ 31 വരെ നടക്കും. ഏപ്രില്‍ 1ന് പുറക്കളത്തില്‍ വലിയ ഗുരുതി. 22ന് വൈകിട്ട് 6 നും 6.45 നും മദ്ധ്യേ പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 6.45ന് ദീപാരാധന. കലാമണ്ഡപത്തില്‍ 7 ന് ഭരതനാട്യം. 8ന് സംഗീത സദസ്സ്. 23ന് രാവിലെ 7ന് അന്‍പൊലി പറവഴിപാട്. വൈകിട്ട് കലാമണ്ഡപത്തില്‍ 6ന് പുരാണ പാരായണം, വൈകിട്ട് 7ന് സംഗീത സദസ്സ് 8.45ന് നൃത്തനൃത്യങ്ങള്‍. 24 ന് രാവിലെ 8.30ന് ഉത്സവബലി വൈകിട്ട് 7ന് കഥകളി (നിഴല്‍ക്കൂത്ത്). 25ന് രാവിലെ 8.30ന് ഉത്സവബലി. വൈകിട്ട് 7ന് അക്ഷരശ്ലോക സദസ്സ്. 8ന് ക്ലാസിക്കല്‍ ഡാന്‍സ്. 26ന് രാവിലെ 8ന് ഉത്സവബലി. 12.30ന് സംഗീത സദസ്സ് വൈകിട്ട് 5ന് നെത്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, രാത്രി 10ന് അക്ഷരകല തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം. 27ന് രാവിലെ 9ന് ഉത്സവബലി. കലാമണ്ഡപത്തില്‍ 7 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി.ജെ. രാമചന്ദ്രന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 9ന് സംഗീതസദസ്സ് 28ന് രാവിലെ 9ന് ഉത്സവബലി. വൈകിട്ട് 7ന് കാവ്യമേള. 8ന് ഫ്യൂഷന്‍ തരംഗം 29ന് 8.30ന് ഉത്സവബലി. ഉച്ചക്ക് 12.30ന് സംഗീത സമ്പ്രദായ ഭജന്‍സ് 7.30ന് വിളക്കിനെഴുന്നള്ളിപ്പ്. വൈകിട്ട് 5ന് പുരാണ പാരായണം. 9ന് സംഗീത സദസ്സ്. പള്ളിവേട്ട ദിനമായ 30ന് രാവിലെ 8ന് ശ്രീബലി വൈകിട്ട് 4.30ന് അക്ഷരശ്ലോക സദസ്സ്. 6ന് വലിയ കാഴ്ച ശ്രീബലി. സേവ രാത്രി 12 ന് പള്ളിനായാട്ടിനെഴുന്നള്ളിപ്പ്. ആറാട്ടു ദിനമായ 31ന് വൈകിട്ട് 5ന് ആറാട്ടുപുറപ്പാട്. 6ന് ആറാട്ടെതിരേല്‍പ്പ്. രാത്രി 11.50 ന് കൊടിയിറക്ക.് 12ന് കോട്ടയം സുരഭി അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടിനും ശേഷം 8 മണിയോടു കൂടി ഗുരുതി. ചടങ്ങുകള്‍ക്ക് പെരുഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.