എച്ച്എസ്എ കരാര്‍ നിയമനം

Sunday 19 March 2017 9:50 pm IST

കോട്ടയം: കാഞ്ഞിരപ്പള്ളി ഐടിഡിപി ഓഫീസിനു കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ ഗേള്‍സ് റസിഡന്‍ഷ്യന്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുളള എച്ച്.എസ്.എ-ഇംഗ്ലീഷ്, റസിഡന്‍സ്ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്കും അടുത്ത അധ്യായനവര്‍ഷം ഉണ്ടാകാനിടയുളള മലയാളം, ഹിന്ദി, കണക്ക്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുളള എച്ച്എസ്എ ഒഴിവുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട തസ്തികകള്‍ക്ക് പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവരെയാണ് പരിഗണിക്കുക. സ്‌കൂളില്‍ താമസിച്ച് ജോലിചെയ്യാന്‍ താത്പര്യമുളളവര്‍ അപേക്ഷിച്ചാല്‍ മതി. കരാര്‍കാലയളവില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സ്‌കൂളില്‍ ഏല്‍പ്പിക്കണം. കരാര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കുമാത്രമേ തിരികെനല്‍കൂ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,200 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുളള പട്ടികവര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക വെയിറ്റേജ് ലഭിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍സഹിതം 21ന് വൈകിട്ട് അഞ്ചിനകം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, രണ്ടാംനില, മിനി സിവില്‍സ്റ്റേഷന്‍, കാഞ്ഞിരപ്പള്ളി പി.ഒ, പിന്‍ 686507 എന്ന വിലാസത്തില്‍ ലഭ്യമാക്കിയിരിക്കണം. 04828 202751 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.