കോട്ടയം: മത്സ്യഫെഡ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതയില്‍ അംഗമാകാന്‍ അപേക്ഷിക്കാം.
അപകടമരണമോ ഭാഗിക അംഗവൈക്യലമോ സംഭവിക്കുവര്ക്ക് നിബന്ധനകള്‍ക്കു വിധേയമായി അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുതാണ് പദ്ധതി. ആളൊന്നിന് 178 രൂപ പ്രീമിയം നല്കി മാര്‍ച്ച് 31 വരെ പദ്ധതിയില്‍ അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: