കൊളംബോ:നൂറാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം.കരുത്തരായ ശ്രീലങ്കയെ അവരുടെ മണ്ണില്‍ ബംഗ്ലാദേശ് നാലുവിക്കറ്റിന് തോല്‍പ്പിച്ചു.ആതിഥേയരായ ശ്രീലങ്കക്കെതിരേ ബംഗ്ലാദേവിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്.
തമീം ഇക്ബാലിന്റെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വിജയം പിടിച്ചത.്ഇതോടെ പരമ്പര സമനിലയായി.ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക വിജയം നേടിയിരുന്നു.
191 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ബംഗ്ലാദേശ് ആറു വിക്കറ്റു നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.
തമീം ഇക്ബാല്‍ 125 പന്തില്‍ ഏഴു ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 82 റണ്‍സ് നേടി.ഇക്ബാലാണ് കളിയിലെ കേമന്‍.ബംഗ്ലാദേശിന്റെ ഷാക്കീബ് അല്‍ ഹസന് പരമ്പരയിലെ താരമായി .
സാബീര്‍ റഹ്്മാന്‍ (42), മുഷ്ഫിക്കര്‍ റഹിം (22 നോട്ടൗട്ട്) എന്നിവരും ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
ശ്രീലങ്കയുടെ പെരേര 59 റണ്‍സിന് മൂന്ന് വിക്കറ്റും ഹെറാത്ത് 75 റണ്‍സിന് മൂന്ന് വിക്കറ്റും നേടി.
സ്കോര്‍: ശ്രീലങ്ക 338, 319, ബംഗ്ലാദേശ് : 467, ആറിന് 191.
പ്രതികരിക്കാൻ ഇവിടെ എഴുതുക: