പാലാ: മൂന്ന് പഞ്ചായത്തുകളിലെ ജലവിതരണത്തിനായി കിടങ്ങൂരില്‍ അനുവദിച്ച വാട്ടര്‍അഥോറിറ്റി സെക്ഷന്‍ ഓഫീസ് ഒരുവര്‍ഷം കഴിഞ്ഞിട്ടും തുടങ്ങിയില്ല. അസിസ്റ്റന്റ് എന്‍ജിനീയറും ഓവര്‍സിയറും സൂപ്പര്‍വൈസറും അടക്കം 6 ജീവനക്കാരാണ് കടുത്തുരുത്തിയില്‍ കിടങ്ങൂര്‍ സെക്ഷന്‍ ഓഫീസിലുള്ളത്.
മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, കിടങ്ങൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുവാനാണ് കിടങ്ങൂരില്‍ സെക്ഷന്‍ ഓഫീസ് അനുവദിച്ചത്. കിടങ്ങൂരില്‍ കെട്ടിടസൗകര്യം ലഭ്യമാക്കുമ്പോള്‍ ഓഫീസ് കിടങ്ങൂരില്‍ പ്രവര്‍ത്തിക്കാനാണ് ലക്ഷ്യം. കടുത്തുരുത്തിയില്‍നിന്ന് വളരെയകലെയുള്ള കിടങ്ങൂരില്‍ വാട്ടര്‍ അഥോറിറ്റിയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുവാന്‍ സാധിക്കാത്തതിനാലാണ് സെക്ഷന്‍ ഓഫീസ് അനുവദിച്ച് ജീവനക്കാരെ നിയമിച്ചത്. കിടങ്ങൂരിലെ കാവാലിപ്പുഴ കുടിവെള്ള പദ്ധതി സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: