കോട്ടയം: കുമരകം തിരുവാര്‍പ് മേഖലകളില്‍ സിപിഎം തേര്‍വാഴ്ച തുടരുകയാണ് ഇന്നലെ രാത്രി പ്രവീണിന്റെ വീട് രണ്ട് മണിയോടുകൂടി ആക്രമിച്ചു. പൂട്ട് തകര്‍ത്ത് അകത്ത് കയറാനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നിട് മാരകായ് ധങ്ങളുമായി കൊലവിളിനടത്തി ജനലുകള്‍ അടിച്ചുതകര്‍ത്തു. വീടിന് നേരെ കല്ലെറിഞ്ഞു. പരിസരവാസികള്‍ ഉണര്‍ന്നതോടെ അക്രമികള്‍ പെട്രോള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമം നടത്തി വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം അക്രമം നടത്തുന്നത്. മുന്‍ അക്രമ കേസ്സുകളില്‍ പ്രതികളായവര്തന്നെയാണ് വീണ്ടും അക്രമം നടത്തുന്നത്. പ്രതികളെ പിടികൂടാതെ പോലീസ് നടത്തുന്ന പ്രോത്സാഹനമാണ് വീണ്ടും അക്രമത്തിന് മുതിരുന്നത്. #്ക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ജനാധിപത്യരീതിയില്‍ പ്രതിരോധം തീര്‍ക്കുമെന്നും ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: