പമ്പാവാലി: നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒമ്പത് വയസ്സുള്ള മകളെ അച്ഛന് പീഡിപ്പിച്ചു. അച്ഛനെ എരുമേലി പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പാവാലിക്ക് സമീപമാണ് സംഭവം. അച്ഛന്റെ സ്വഭാവദൂഷ്യം കുട്ടിയുടെ അമ്മ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ സ്വാഭാവികമല്ലാത്ത പെരുമാറ്റവും, വിഷാദവും കണ്ട് അധ്യാപകര്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പീഡനത്തിന്റെ വ്യാപ്തി വെളിവാകുന്നത്. വീട്ടില്‍ ഭാര്യയില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. വിവരം അറിയിച്ചതനുസരിച്ച് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കോട്ടയം വനിത സെല്ലില്‍നിന്നും പോലീസ് എത്തിയാണ് പെണ്‍കുട്ടിയുടെയും, അമ്മയുടേയും മൊഴിയെടുത്ത് കേസ് എരുമേലി പോലീസിന് കൈമാറി. മണിമല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി. റജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: