തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംതോറും വര്‍ധിക്കുന്നു. സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദളിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭൂരഹിതരായ മുഴുവന്‍ ദളിത് കുടുംബങ്ങള്‍ക്കും ഭൂമിയും വീടും നല്‍കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാല്‍ എംഎല്‍എ, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന്, പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി മുരുകന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍, ആദിവാസി മഹാസഭ പ്രസിഡന്റ് മോഹന്‍ ത്രിവേണി തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ട നായനാര്‍ പാര്ക്കിന് സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: