തിരുവനന്തപുരം: ലോട്ടറിടിക്കറ്റുകളുടെ സമ്മാനത്തുകയും
സമ്മാനങ്ങളുടെ എണ്ണവും കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി താന്നിവിള സതി ആവ ശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് സംഘ് (ബിഎംഎസ്്്) ജില്ലാ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കല്ലറ ഗോപന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റായി കഴക്കൂട്ടം ബിജുകുമാറിനെയും ജനറല്‍ സെക്രട്ടറിയായി എം.സനല്‍കുമാറിനെയും തെരഞ്ഞെടുത്തു. തരുണ്‍ തപസ്യ, പാപ്പനംകോട് മഹേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: