ചിറയിന്‍കീഴ്: കായിക്കരയില്‍ മിശ്രഭോജന ശതാബ്ദി ആഘോഷങ്ങള്‍ നടത്തുന്നു. കായിക്കരയില്‍ ആശാന് മെമ്മോറിയല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മിശ്രഭോജന ശതാബ്ദി വിളംബര സമ്മേളനം 22ന് വൈകുന്നേരം അഞ്ചിന് ആശാന് സ്മാരക ഹാളില്‍ വച്ച് നടക്കും. പട്ടികജാതി വികസന മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ചെറുന്നിയൂര്‍ ജയപ്രകാശ് അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി മുഖ്യപ്രഭാഷണം നടത്തുമെന്നും കായിക്കര ആശാന് മെമ്മോറിയല്‍ അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന് ഭാരവാഹികളായ ഡോ.ബി.ഭുവനേന്ദ്രന്, വി.ലൈജു, ഉണ്ണി ആറ്റിങ്ങല്‍, സി.വി.സുരേന്ദ്രന്, ശ്രീകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: