പുഴുവരിച്ച മത്സ്യം വില്‍പനയ്‌ക്കെത്തിച്ചത് നാട്ടുകാര്‍ തടഞ്ഞു

Sunday 19 March 2017 11:23 pm IST

വെഞ്ഞാറമൂട്: പുഴുവരിച്ച മത്സ്യം വില്‍പനയക്കെത്തിച്ചത് നാട്ടുകാര്‍ തടഞ്ഞു.ഇന്നലെ രാവിലെ വെഞ്ഞാറമൂട് ചന്തയിലാണ് സംഭവം. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍കോളേജിലെ ഡോക്ടര്‍ ചന്തയില്‍ നിന്നും മത്സ്യം വാങ്ങി.വീട്ടിലെത്തിയപ്പോള്‍ കടുത്തദുര്‍ഗന്ധം അനുഭപ്പെട്ടു. പരിശോധനയില്‍ പുഴുവരിച്ച മത്സ്യമാണെന്ന കണ്ടെത്തി. തുടര്‍ന്ന് മത്സ്യം തിരികെ ചന്തയിലെത്തിച്ചതോടെയാന് സംഭവം പുറത്തറിയുന്നത്. ഇതോടെ വില്‍പക്കാരന്റെ കയ്യിലുള്ള മറ്റ് മത്സ്യങ്ങളും നാട്ടുകാര്‍ പരിശോധിച്ചു. മുഴുവന്‍ മത്സ്യവും പുഴുവരിച്ചതാണെന്ന് പരിശോധനയില്‍ കണ്ടതോടെ വില്‍പനക്കാരന്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് വെഞ്ഞാറമൂട് പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. എന്നാല്‍ അവധിയായതിനാല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തിയില്ല. ഇതോടെ മേല്‍ നടപടികള്‍ സ്വീകരിക്കാനായിട്ടില്ല. ചന്തയില്‍ മിക്കവാറും ഇത്തരം സംഭവങ്ങള്‍ പിതാവണെന്ന് നാട്ടുകാര്‍ പറയുന്നു. പരാതികള്‍ ഉയര്‍ന്നിട്ടും ഭക്ഷ്യ സുരക്ഷാ വിഭാഗവും പഞ്ചായത്ത് ഹെല്‍ത്ത് വിഭാഗവും നടപടിയെടുക്കാറില്ലെന്നും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.