സ്വന്തം ലേഖകന്‍
പുനലൂര്‍: കരവാളൂര്‍ പീഠികാ ഭഗവതിക്ഷേത്രത്തില്‍ പുതിയതായി പണികഴിപ്പിച്ച ശ്രീകോവിലിന്റെ സമര്‍പ്പണം നാളെ നടക്കും. നാളെ വൈകിട്ട് 5.30ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സമര്‍പ്പണം നിര്‍വഹിക്കും.
എസ്. സജികുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ ക്ഷേത്രംതന്ത്രി താഴമണ്‍മഠത്തില്‍ കണ്ഠരര് മോഹനരര് ശ്രീകോവിലിന്റെ താക്കോല്‍ ഏറ്റുവാങ്ങും. ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രസാദ് ക്ഷേത്രശില്പികളെ ആദരിക്കും.
ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ഉദ്യോഗസ്ഥരായ വി. ശങ്കരന്‍പോറ്റി, ജി.എന്‍. വിനയകുമാര്‍, ഡി. സുധീഷ്, ജയശ്രീ പി. നായര്‍, എന്നിവര്‍ സംസാരിക്കും.
ജനറല്‍ കണ്‍വീനര്‍ ഡി. ശങ്കരമണി പുനരുദ്ധാരണ റിപ്പോര്‍ട്ടും സെക്രട്ടറി എസ്. ഗോപകുമാര്‍ സ്വാഗതവും, വൈസ്പ്രസിഡന്റ് വി. അനില്‍കുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: