ഹൈന്ദവ ആചാരങ്ങളെ അപമാനിക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയമായി മാറിയിരിക്കുന്നു: ഹിന്ദു ഐക്യവേദി

Monday 12 June 2017 11:30 am IST

കാസര്‍കോട്: ചീമേനി തുറന്ന ജയിലിലേക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പശുക്കളെ നല്‍കുന്ന സമയത്ത് സന്യാസി ശ്രേഷ്ഠന്റെ നേതൃത്വത്തില്‍ പശുക്കളെ ആരാധിച്ചത് ജയിലിനകത്ത് വെച്ച് ഗോ പുജ നടത്തിയെന്ന തരത്തില്‍ അധിക്ഷേപിക്കുകയും ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി.ബി.ഷിബിന്‍ തൃക്കരിപ്പുര്‍ പറഞ്ഞു. കുള്ളന്‍ പശുക്കളെ ദാനം ചെയ്യുമ്പോ സ്വാഭാവികമായും സന്യാസിവര്യന്‍മാര്‍ ഗോപൂജകള്‍ നടത്താറുണ്ട്. ദാനം ചെയ്യുന്നത് എത് സ്ഥലത്തേക്കാണോ അവിടെ വെച്ചാണ് സാധാരണ പൂജകള്‍ നടത്താറ്. അത് വലിയ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന സംവിധാനമല്ല. ഗോപുജയെ എതിര്‍ക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീമേനി തുറന്ന ജയിലില്‍ പാതിരിമാര്‍ പോയി കുര്‍ബാന നടത്തുന്നതും ബൈബിള്‍ ക്ലാസ്സെടുക്കുന്നതും എന്തുകൊണ്ട് എതിര്‍ക്കുന്നില്ല. ഹൈന്ദവ വിഭാഗത്തെ അവഹേളിച്ചു കൊണ്ട് മത ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തി ഭരിക്കുകയെന്ന കമ്യൂണിസത്തിന്റെ സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയാണ് പിണറായി വിജയനിവിടെ ചെയ്യുന്നത്. ഹൈന്ദവ മതാചാരങ്ങളെയും വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും അടച്ച് ആക്ഷേപിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത്. നട്ടെല്ലുള്ള മുഖ്യമന്ത്രിയാണെങ്കില്‍ മറ്റുള്ള മതവിഭാഗങ്ങള്‍ ചീമേനിയില്‍ നടത്തുന്ന ആരാധനകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ചങ്കൂറ്റം കാണിക്കണമെന്ന് ഷിബിന്‍ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.