കോണ്‍ഗ്രസിന്റെ ഗതികേട്

Monday 12 June 2017 9:28 am IST

ഗോവയില്‍ കോണ്‍ഗ്രസിന് നേതാവിനെ തെരഞ്ഞെടുക്കാന്‍ തന്നെ കഴിഞ്ഞില്ല. രഹസ്യബാലറ്റില്‍ മൂന്ന് നേതാക്കള്‍ക്ക് തുല്യമായ വോട്ടുകിട്ടിയപ്പോള്‍ ദിഗ്‌വിജയ്‌സിങ് ഗോവയിലെ വോട്ടര്‍മാരോട് മാപ്പ് ചോദിച്ച് പിന്മാറി. ഗവര്‍ണറുമായി നടത്താനിരുന്ന കൂടിക്കാഴ്ച മൂന്നുവട്ടം മാറ്റിവച്ചു. ഒടുവില്‍ സുപ്രീംകോടതിയില്‍ പോകുന്നതിന് മുന്‍പ് അര്‍ദ്ധരാത്രിയില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്ന കത്ത് ഗേറ്റിന് വെളിയില്‍നിന്ന് അകത്തേക്കെറിഞ്ഞു. ഇതിനിടക്ക് എംജിപിയും എന്‍സിപിയും ഗോവാ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും ബിജെപിയുമായി സംഖ്യം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന് സമീപിക്കാന്‍പോലും ഒരു പാര്‍ട്ടി ഇല്ലാത്ത സ്ഥിതി. ഇക്കാര്യം വിശ്വാസവോട്ടില്‍ തെളിയുകയും ചെയ്തു. എന്‍സിപി, തൃണമൂല്‍, നാഗാ ഫ്രണ്ട് എന്നീ പ്രാദേശിക കക്ഷികളും രാംവിലാസ് പാസ്വാന്റെ എല്‍ജിപിയും നേരത്തെതന്നെ മണിപ്പൂരിലും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി അധികാരത്തില്‍ വന്ന ഉടന്‍ രണ്ട് നാളിനുള്ളില്‍ നാലുമാസമായി നടന്നുവന്ന ഉപരോധം പിന്‍വലിക്കാന്‍ നാഗാഗ്രൂപ്പ് തയ്യാറായി. ബിജെപിയുടെ മണിപ്പൂര്‍ വിജയം രണ്ട് ശതമാനം വോട്ടും, പൂജ്യം സീറ്റും 2012ല്‍ ഉണ്ടായിരുന്നത് 36 ശതമാനം വോട്ടും 21 സീറ്റുമായി വളര്‍ന്നത് ചെറിയ അദ്ഭുതമല്ല. രണ്ട് സംസ്ഥാനത്തിലും ബിജെപിയുടെ ഒട്ടും സമയം പാഴാക്കാത്ത, അധികാരം പിടിക്കാനുള്ള തന്ത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മാത്രമല്ല, പൊതുവെ അനുകൂലമല്ലാത്ത രാഷ്ട്രീയ സാഹചര്യത്തിന്റെയുംകൂടി ഇരയായി. നേതൃത്വം തീരുമാനങ്ങളെടുക്കുന്നതിന് സമയം വൈകിച്ചതും ഭരണം നഷ്ടപ്പെടാനിടയായി. എല്ലാ സാഹചര്യങ്ങളും പരമാവധി മുതലെടുത്ത് ലക്ഷ്യം നേടുകയാണ് ബിജെപിയുടെ തന്ത്രം. കെ.കെ. ബാലകൃഷ്ണന്‍, കോഴിക്കോട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.