തണ്ണീര്‍മുക്കം ബണ്ട് തുറക്കണം: ധീവരസഭ

Monday 20 March 2017 9:28 pm IST

ആലപ്പുഴ: മലിനീകരണം രൂക്ഷമാകുകയും ജലനിരപ്പ് കുറയുകയും ഓരുവെള്ളം കയറാത്തതുമൂലം, കക്കയുടെയും മത്സ്യത്തിന്റെയും പ്രജനനം കുറഞ്ഞ സാഹചര്യത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകല്‍ അടിയന്തരമായി തുറക്കണമെന്ന് ധീവരസഭ ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഡിസംബര്‍ 15ന് അടച്ച് മാര്‍ച്ച് 15ന് തുറക്കേണ്ട ബണ്ട് തുറക്കാത്തത് ടൂറിസം ലോബിയുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് ജില്ലാ കമ്മറ്റി ആരോപിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.ജി. സുഗണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ഗോപിനാഥ്, ജില്ലാ സെക്രട്ടറി എന്‍.ആര്‍. ഷാജി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.