മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിനായി കേരളം ഇന്ന് വീണ്ടും മൈതാനത്ത്. എതിരാളികള്‍ മുന്‍ ചാമ്പ്യന്മാരായ മഹാരാഷ്ട്ര.
കഴിഞ്ഞ ദിവസം മിസോറാമിനെ തകര്‍ത്തതോടെ സെമിയിലെത്തിയ കേരളം ഇന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരാവാനാണ് കളത്തിലെത്തുക. നിലവില്‍ മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ് കേരളം. കഴിഞ്ഞ മത്സരങ്ങളിലെ പ്ര കടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ മഹാരാഷ്ട്ര കേരളത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതാന്‍ കഴിയില്ല.
സെമിയില്‍ പ്രവേശിച്ചുകഴിഞ്ഞതിനാല് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതുന്നത്. മൂന്ന് കളികളില്‍ ഒരു വിജയം മാത്രം നേടിയ മഹാരാഷ്ട്ര മൂന്ന് പോയിന്റുമായി ഏറ്റവും പിന്നില്‍. ഇന്ന് കേരളത്തെ പരാജയപ്പെടുത്തുകയും മിസോറാം റെയില്‍വേസ് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്താലേ മഹാരാഷ്ട്രക്ക് സെമി സാധ്യതയുള്ളൂ.
മറിച്ച് ഇന്ന് കേരളം തോല്‍ക്കുകയും മിസോറാം ജയിക്കുകയും ചെയ്താല്‍ കേരളവും മിസോറാമും സെമിയിലെത്തും. അങ്ങനെ വന്നാല്‍ നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി നിലവില്‍ രണ്ടാമതുള്ള പഞ്ചാബ് പുറത്തുപോകും. എന്നാല്‍ മിസോറാം റെയില്‍വേസ് പോരാട്ടം സമനിലയിലാവുകയും കേരളം മഹാരാഷ്ട്രയെ തോല്‍പ്പിക്കുകയോ സമനിലയില്‍ പിടിക്കുകയോ ചെയ്താല്‍ പഞ്ചാബ് സെമിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: