അടിമാലി: നാര്‍കോട്ടിക് സ്ക്വാഡ് അടിമാലി കാംകോ ജങ്ഷന് സമീപത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി എറണാകുളം സ്വദേശികളായ രണ്ട് പേരെ പിടികൂടി. എറണാകുളം കുന്നത്തുനാട് പുളിക്കല്‍വീട്ടില്‍ സുജിത്ത്(19), കണയന്നൂര്‍ കുടുമാന്തറ വീട്ടില്‍ ഹരികൃഷ്ണന്(19) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 55ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ എം എസ് ജനീഷ്, പ്രിവന്ന്റീവ് ഓഫീസര്‍ കെ വി സുകു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സഹദേവന്‍പിള്ള, സുനീഷ് കുമാര്‍, സിറാജുദ്ദീന്, അനൂപ് തോമസ്, സുനില്‍, അരുണ്‍, ഡ്രൈവര്‍ അനീഷ് തുടങ്ങിയര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: