തലവടി: പഞ്ചായത്ത് പതിനൊന്നാംവാര്‍ഡില്‍ പുളിക്കത്തറ കോളനിയില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി പാരേത്തോട് ജങ്ഷനില്‍ നിന്നും കോളനിയിലേക്ക് പൈപ്പിടുന്നതിനുള്ള ജോലികള്‍ പൂര്‍ത്തീകരിച്ചു.
തോമസ് ചാണ്ടി എംഎല് എ. ഇടപെട്ട് കേരള ഗവണ്മെന്റ് പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. മുന്‍ എം.എല്‍എ കെ.സി.ജോസഫാണ് ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.
അന്‍പതോളം കുടുംബങ്ങള്‍ പാര്‍ക്കുന്ന കോളനിയില്‍ കുടിവെള്ളമെത്തിയിട്ട് വര്‍ഷങ്ങളായി. നിലവില്‍ കിലോമീറ്ററുകള്‍ താണ്ടി മറ്റുപ്രദേശങ്ങളില് നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. കുളിക്കുവാനും ണറ്റും ഉപയോഗിച്ചിരുന്ന പാരേത്തോട് കൊടും ചൂടില്‍ വറ്റിവരണ്ടു.
ഇതോടെയാണ് മേഖലയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായത്. കോളനി നിവാസികള്‍ക്ക് ആശ്വാസമായി കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ജലബൂത്തില് കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: