ബിജെപി ചെട്ടികുളങ്ങര പഞ്ചായത്താഫീസ് തകര്‍ത്തു

Monday 20 March 2017 9:47 pm IST

  മാവേലിക്കര: ബിജെപി ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മറ്റി ഓഫീസ് സിപിഎം അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണം. ഓഫീസിന്റെ വാതിലുകളും ഭിത്തികളും തകര്‍ത്ത സംഘം ഇതിനുള്ളിലെ പതിനൊന്ന് കസേരകളും അപഹരിച്ചു. ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടികള്‍ നശിപ്പിച്ച് സമീപമുള്ള തോട്ടിലേക്ക് വലിച്ചെറിഞ്ഞു. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് ബിജെപി ഓഫീ സ് സ്ഥിതി ചെയ്യുന്നത്. സമീപത്തെ കടകള്‍ക്കും വീടുകള്‍ക്കും നേരെയും ആക്രമണം ഉണ്ടായതായി പരാതിയുണ്ട്. ശക്തമായ പോലീസ് നടപടിയുണ്ടാകണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജനറല്‍ സെക്രട്ടറി ഡി.അശ്വനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, മഠത്തില്‍ ബിജു, എസ്.ജയകൃഷ്ണന്‍, കെ.രാജേഷ്, ദേവാനന്ദ്, സി.രാധാകൃഷ്ണപിള്ള, ഇ.ബിജു, മോഹനക്കുറുപ്പ്, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാവേലിക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ബിജെപി ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ബിജെപി പ്രകടനവും സമ്മേളനവും നടത്തി. പനച്ചമൂട്ടില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചെട്ടികുളങ്ങരയില്‍ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.