ചീഫ് ജസ്റ്റിസായി നവനീത് പ്രസാദ് സിംഗ് ചുമതലയേറ്റു

Monday 12 June 2017 9:34 am IST

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നവനീത് പ്രസാദ് സിംഗ് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി. സുധാകരന്‍, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍, പ്രൊഫ. രവീന്ദ്രനാഥ്, ഹൈക്കോടതി ജഡ്ജിമാരായ പി.എന്‍. രവീന്ദ്രന്‍, ആന്റണി ഡോമനിക്, സുരേന്ദ്രമോഹന്‍, ബി.ആര്‍. രാമചന്ദ്രമേനോന്‍, പാട്‌ന ഹൈക്കോടതി ജഡ്ജി ചക്രധാരി ചരണ്‍ സിങ്, ലോകായുക്ത അംഗം മിഹിര്‍കുമാര്‍ ചാ, ശശിതരൂര്‍ എംപി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു. പാട്‌ന ഹൈക്കോടതി ജഡ്ജിയുടെ പദവിയില്‍ നിന്നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നവനീത് പ്രസാദ് സിംഗ് ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ഗവര്‍ണ്ണറുടെ വിരുന്നു സല്‍ക്കാരവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.