കട്ടപ്പന: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന കുന്തളംപാറ മുടത്താംകുടിയില് രാഹുല്‍(22) കാമാക്ഷി അത്തിയാലില്‍ ബിബിന്‍(21) എന്നിവരെയാണ് കട്ടപ്പന സി.ഐ വി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി രാഹുല്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ അകന്നു.
രാഹുലും പെണ്‍കുട്ടിയുമായി പ്രശ്നങ്ങളുണ്ടെന്ന കാര്യം ബന്ധുവഴി അറിഞ്ഞ ബിബിന്‍ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ അടുത്തു. ശനിയാഴ്ച്ച തന്റെ വാഹനത്തില്‍ കയറ്റി കല്യാണത്തണ്ട് ഭാഗത്തെതിക്കുകയും ചെയ്തു.
പെണ്‍കുട്ടിയും ബിബിനും കല്യാണത്തണ്ട് ഭാഗത്ത് ഉണ്ടെന്ന് അറിവു ലഭിച്ച പോലീസ് ഞായറാഴ്ച്ച ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: