ചങ്ങനാശേരി: നഗരസഭാ ജീവനക്കാരെ ഓഫീസിന് മുന്‍പിലിട്ട് ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരായ സുധീഷ്കമാര്, മനോജ്.കെ.ബി. എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡില്‍ നിന്നും നികുതി പിരിച്ചശേഷം ഓഫീസിലെത്തി ഭക്ഷണം കഴിച്ച് വീണ്ടും ബൈക്കില്‍ പോകുമ്പോഴാണ് അമിതവേഗത്തിലെത്തിയ ഓട്ടോ ബൈക്കിന് മുന്നില്‍ കുറുകെ നിര്‍ത്തി ഓട്ടോഡ്രൈവര്‍ അസഭ്യം പറഞ്ഞു. കാര്യം തിരക്കാനായി ഇറങ്ങിയ സുധീഷിനെയും മനോജിനേയും ഡ്രൈവര്‍ വീണ്ടും അസഭ്യം പറഞ്ഞു. ഇതിനിടയില്‍ അവിടെയെത്തിയ മൂന്നു പേര് അകാരണമായി ജീവനക്കാരെ വളത്തിട്ടു തല്ലുകയും ആശുപത്രിയില്‍ എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ചാണ് ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: