വളയം(കോഴിക്കോട്): പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ കുടുംബം നിരാഹാര സമരത്തിന് ഒരുങ്ങുന്നു. കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്. ഈ മാസം 27 മുതല്‍ ഡിജിപിയുടെ ഓഫീസിന് മുന്നില്‍ സമരം ആരംഭിക്കുമെന്ന് ജിഷ്ണുവിന്റെ അച്ഛന് അശോകന് പറഞ്ഞു.
കേരളത്തില്‍ പ്രമാദമായ പല കേസുകളിലെയും പ്രതികളെ പിടികൂടിയിട്ടുള്ള പോലീസ് എന്ത് കൊണ്ട് തന്റെ മകന്റെ കാര്യത്തില്‍ മാത്രം നീതി കാണിക്കുന്നില്ലന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ജിഷ്ണു മരിച്ചിട്ട് 73 ദിവസം കഴിഞ്ഞിട്ടും പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിയാത്തത് ആരെ പേടിച്ചാണെന്നും കുടുംബം ചോദിക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയേയും നിയമ മന്ത്രിയേയും നേരില്‍ കണ്ടപ്പോള്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിലും നിരാശയിലാണ് ജിഷ്ണുവിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: