ഉഷ, അഞ്ജു, വിജയന്‍ ദേശീയ നിരീക്ഷകര്‍

Monday 12 June 2017 8:58 am IST

ന്യൂദല്‍ഹി: കായിക മേഖലയുടെ സമഗ്ര വികസനത്തിന് പ്രമുഖ താരങ്ങളെ ദേശീയ നിരീക്ഷകരായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മലയാളി താരങ്ങളായ പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജ്ജും അത്‌ലറ്റിക്‌സിലും ഐ.എം. വിജയന്‍ ഫുട്‌ബോളിലും നിരീക്ഷകരാകും. 2020, 2024, 2028 ഒളിമ്പിക്‌സുകള്‍ക്കുള്ള കര്‍മ്മ പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാന ചുമതലയുണ്ടാകും. മെഡല്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയമനം. 12 കായിക ഇനങ്ങള്‍ക്കായി 14 നിരീക്ഷകരെ നിയമിച്ചു. ഡോ. സഞ്ജീവ് കുമാര്‍ സിങ് (അമ്പെയ്ത്ത്), അപര്‍ണ പോപട്ട് (ബാഡ്മിന്റണ്‍), മേരികോം, അഖില്‍ കുമാര്‍ (ബോക്‌സിങ്), ജഗ്ബീര്‍ സിങ് (ഹോക്കി), അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), സോംദേവ് ദേവ്‌വര്‍മന്‍ (ടെന്നീസ്), കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീല്‍കുമാര്‍ (ഗുസ്തി), ഖാജന്‍ സിങ് (നീന്തല്‍), കമലേഷ് മെഹ്ത (ടെബിള്‍ ടെന്നീസ്) എന്നിവര്‍ മറ്റു നിരീക്ഷകര്‍. കായിക മേഖലയുടെ വികസനത്തിന് പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെയും ഫെഡറേഷനുകളെയും നിരീക്ഷകര്‍ സഹായിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.