ബസ്് തൊഴിലാളികളുടെ ആശങ്ക നീക്കണം: ബിഎംഎസ്

Monday 20 March 2017 10:58 pm IST

പറവൂര്‍: കൊച്ചി മെട്രോയുടെ ഭാഗമായി സ്വകാര്യ ബസുകളെ ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടം പരിഹരിക്കുവാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിഎംഎസ് ജില്ലാ ട്രഷറര്‍ ധനീഷ് നീറിക്കോട്. പ്രൈവറ്റ് ബസ് മസ്ദൂര്‍ സംഘം പറവൂര്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നിലവില്‍ നാല് തൊഴിലാളികള്‍ കൊച്ചി മെട്രോയുടെ ഭാഗമാകുന്നതോടെ രണ്ട് തൊഴിലാളികളായി കുറയുകയും ഡ്രൈവര്‍ തസ്തികയിലേക്ക് മാത്രമായി ചുരുങ്ങുകയും ചെയ്യും. ഇത് ജില്ലയില്‍ വലിയ രീതിയിലുള്ള തൊഴില്‍ നഷ്ടത്തിന് ഇടവരുത്തും. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു മുമ്പ് തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചനകള്‍ നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി ബിഎംഎസ് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് സി.ജി. പ്രഭാകരന്‍ അദ്ധ്യനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. സുനില്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എസ്. ശ്യാംജിത്ത്, ഭാരവാഹികളായ പി.ആര്‍. അഭിലാഷ്, കെ.എസ്.ഷാജു, എം.എസ്. രഞ്ജിത്ത്, വി.പി. പ്രശാന്ത് സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സി.ജി. പ്രഭാകരന്‍, സെക്രട്ടറി എം.എസ്. രഞ്ജിത്ത്, ട്രഷറര്‍ ടി.എന്‍. പ്രദീപ്, ഭാരവാഹികളായി ജി.ജി. ബിജു, വി.പി. പ്രശാന്ത്, ടി.എ. വിനു, പി.ആര്‍. രാജേഷ്, എം.പി. വിജേഷ്, പി.ജി. ഗിനീഷ് എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.