ജനകീയ കൂട്ടായ്മയില്‍ മൂന്നു കിലോമീറ്റര്‍ ഓവുചാല്‍ നിര്‍മ്മാണം

Monday 20 March 2017 11:01 pm IST

പിലാത്തറ: പൊതുറോഡിന്റെ വശങ്ങളില്‍ ജനകീയ കൂട്ടായ്മയില്‍ ഓവുചാല്‍ നിര്‍മ്മിച്ച് നാട്ടുകാര്‍ മാതൃകയാകുന്നു. പാണപ്പുഴച്ചാലില്‍ നിന്ന് വെള്ളരിയാനം മുണ്ടപ്രവരെയുള്ള മൂന്നു കിലോമീറ്റര്‍ റോഡിലാണ് നാട്ടുകാര്‍ ഓവുചാല്‍ നിര്‍മ്മിക്കുന്നത്. ജെസിബിയും ടിപ്പറുകളും ഉപയോഗിച്ചും ജനങ്ങള്‍ ശ്രമദാനമെടുത്തുമാണ് പണി നടക്കുന്നത്. കുന്നിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള മഴവെള്ളം റോഡിലൂടെ കവിഞ്ഞൊഴുകുന്നത് തടഞ്ഞ് ഓരോ വീട്ടിലേക്കും സ്ലാബിട്ട് വഴിയുണ്ടാക്കുന്ന പ്രവൃത്തി മുഴുവന്‍ ജനങ്ങള്‍ നേരിട്ടാണ് ചെയ്യുന്നത്. വര്‍ഷങ്ങളോളം പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന ഈ റോഡ് ജില്ലാ പഞ്ചായത്ത് ഇപ്പോള്‍ റീടാര്‍ ചെയ്തു. ഇത് മഴവെള്ളത്തില്‍ നശിക്കാതെ സംരക്ഷിക്കുകയെന്നതാണ് നാട്ടുകാര്‍ ദൗത്യമായി ഏറ്റെടുത്തിട്ടുള്ളത്. ജനകീയ കൂട്ടായ പ്രവൃത്തി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. നിശാഗന്ധി സ്വാശ്രയ സംഘമാണ് കൂട്ടായ്മക്ക് നേതൃത്വം വഹിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.