വയ്യാമൂലയില്‍ റോഡ് ടാറിംഗ് പ്രഹസനം

Monday 20 March 2017 11:07 pm IST

പേട്ട: വയ്യാമൂലയില്‍ റോഡ് ടാറിംഗ് പ്രഹസനം. ചാക്ക കാരാളി പാലം മുതല്‍ എയര്‍പോര്‍ട്ട് ഭാഗത്തുകൂടി വളളക്കടവ് ബോട്ട് ജെട്ടിയിലേയ്ക്കുളള റോഡിന്റെ ടാറിംഗ്്് കരാറുകാര്‍ പ്രഹസനമാക്കി.രണ്ട് ദിവസംമുമ്പാണ് ഇവിടെ ടാറിംഗ് തുടങ്ങിയത്. ഇടിഞ്ഞ് പൊളിഞ്ഞ റോഡില്‍ മുക്കാലിഞ്ച് ചല്ലിയില്‍ ടാര്‍ മിക്‌സ് ചെയ്ത് നേരിയ ഘനത്തില്‍ വിതറി റോളര്‍ ഓടിച്ച് ടാറിംഗ് പൂര്‍ത്തിയാക്കാനുളള ശ്രമമാണ് കരാറുകാര്‍ നടത്തുന്നത്.ഇവിടുത്തെ റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായിട്ട് നാല് വര്‍ഷത്തോളമായെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമായാല്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ റോഡിലെ കുഴികള്‍ ശരിയായ വിധത്തില്‍ നികത്താതെയാണ് ടാറിംഗ് നടത്തുന്നത്. ഒരു മഴപെയ്താല്‍ ഇവയൊക്കെ ഇളകിപോകുന്നതരത്തിലാണെന്നും പ്രദേശവാസികള്‍ പറയുന്നു . രണ്ടു കിലോ മീറ്ററോളമാണ് ടാറിംഗ് നടത്തുന്നത്. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ശ്രീകുമാറിന്റെ ഒത്താശയോടെയാണ് കരാറുകാരന്‍ റോഡ് നവീകരണത്തില്‍ കൃതൃമം കാട്ടുന്നതെന്നാണ് ആരോപണം. റോഡ് ടാറിംഗ് പ്രഹസനമാക്കുന്നതില്‍ വന്‍ അഴിമതിയുളളതായും പറയുന്നു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.