വിഴിഞ്ഞം: വിദേശത്തുള്ള വിനോദ സഞ്ചാരികളുമായി ആഢംബര വിനോദ സഞ്ചാര കപ്പലായ ഐലന്റ് സ്കൈ വിഴിഞ്ഞത്തെത്തി മടങ്ങി. കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്കുള്ള യാത്രക്കിടയില്‍ 76 സഞ്ചാരികളും 70 ജീവനക്കാരുമായി ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ഭീമന് ജലയാനം വിഴിഞ്ഞത്തെ പഴയ വാര്‍ഫില്‍ നങ്കൂരമിട്ടത്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സഞ്ചാരികള്‍ പ്രത്യേകം തയാറാക്കിയ
ബസുകളില്‍ നഗരകാഴ്ചകളിലേക്ക് ഇറങ്ങി. കോവളം,വിഴിഞ്ഞം തുറമുഖം മ്യൂസിയം, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി സഞ്ചാരികള്‍ മടങ്ങിയെത്തിയതോടെ വൈകിട്ടോടെ കപ്പല്‍ കൊളംബോ ലക്ഷ്യമാക്കി യാത്രതിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: