യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുറ്റിയാടി ബസ് സ്റ്റാന്റ് ഉപരോധിച്ചു

Monday 12 June 2017 11:06 am IST

കുറ്റിയാടി: കുറ്റിയാടി പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കുറ്റിയാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് ഉപരോധിച്ചു. സ്റ്റാന്റില്‍ യാത്രക്കായി എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ഒന്നും തന്നെയില്ല മൂത്രപ്പുരയുടെ നിര്‍മ്മാണവും ടാറിങ്ങ് ഉള്‍പ്പെടെയുള്ള മരാമത്ത് പണികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ഉപരോധം യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് സിനൂപ് രാജ് കടമേരി, പി.പി. മുരളി, കെ. രജിത്ത്, എ.കെ. രാധാകൃഷ്ണന്‍, യു.കെ. അര്‍ജുനന്‍, ഒ.പി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.എം. രാജന്‍, രാഗേഷ് വിലങ്ങില്‍, ഗോകുല്‍ അരൂര്‍, അര്‍ജുന്‍ ആയഞ്ചേരി, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.