കോഴിക്കോട് കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

Monday 12 June 2017 8:22 am IST

കോഴിക്കോട്: തിക്കോടിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍ (5), സഹ്‌റിന്‍ (7) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെയും സ്ത്രീയെയും ഡ്രൈവറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊയിലാണ്ടി മര്‍ക്കസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിപ്പെട്ടത്. രാവിലെ ഏഴരയോടെയാണ് അപകടം. മുക്കത്തുനിന്ന് ഇഷ്ടിക കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.