കരുനാഗപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ വിപണിയിലെ അമിതമായ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാനപ്രസിഡന്റ് എം.മൈതീന്‍കുഞ്ഞ് ആവശ്യപ്പെട്ടു. കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ലോകഉപഭോക്തൃദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ ലഘുലേഖാവിതരണം താലൂക്ക് സപ്ലൈ ഓഫീസര്‍ ലീലാകൃഷ്ണന് നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കുന്നേല്‍ രാജേന്ദ്രന്, കമറുദ്ദീന് മുസ്ലിയാര്, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നാസര്‍ പാട്ടക്കടവ്, ഷീലാജഗദരന്, കെ.ശശിധരന്‍പിള്ള, മജീദ് ഖാദിയാര്, ബിന്ദു സജീവ്, വി.കെ.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: