എടപ്പാളില്‍ വന്‍ കവര്‍ച്ച; 44 പവന്‍ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കവര്‍ന്നു

Monday 12 June 2017 8:20 am IST

എടപ്പാള്‍: മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപം നടുവട്ടത്ത് വീട് പൊളിച്ച് വന്‍ കവര്‍ച്ച. നടുവട്ടം തച്ചാര വളപ്പില്‍ മുഹമാമദാലിയുടെ വീട്ടിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ കവര്‍ച്ച നടന്നത്. 44 പവന്‍ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയത്. ഏകദേശം പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നതോടെയാണ് മോഷണ വിവരം അറിയുന്നത്. വീടിന് മുകളിലെ നിലയിലെ മുന്‍ വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഉച്ചയോടെ മലപ്പുറത്ത് നിന്നും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.