ഷൊര്‍ണൂര്‍- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Monday 12 June 2017 8:18 am IST

പാലക്കാട്: ഷൊര്‍ണൂര്‍- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിയില്‍ ചെന്നൈ മെയിലിന്റെ എന്‍ജിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഷൊര്‍ണൂര്‍ - കൊച്ചിന്‍ പാസഞ്ചര്‍, ബെംഗളൂരു- കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്, ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വടക്കാഞ്ചേരിക്കും ഷൊര്‍ണൂരിനും ഇടയിലായി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.