ആലപ്പുഴ: കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ. എം മാണിയെ യു ഡി എഫി ലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി യു ഡി എഫിലേക്ക് തിരിച്ചു വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു.
മാണിയുമായി യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
അതിനിടെ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് ചെയര്മാന് കെ.എം മാണി പ്രതികരിച്ചു. തിരിച്ചു വിളിച്ച ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മനസിന് നന്ദിയുണ്ട്. ദുഃഖത്തോടെയാണ് യു.ഡി.എഫില്‍ നിന്ന് ഇറങ്ങിപ്പോയത്. ഉടന്‍ തിരിച്ചുവരില്ലെന്നും മാണി പറഞ്ഞു.
യുഡിഎഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ പാര്‍ട്ടിയുടെ നയത്തിനനുസരിച്ച് തീരുമാനമെടുക്കും. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നത്. വ്യക്തിപരമായ പിന്തുണയാണിതെന്നും മാണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: