ആര്‍എസ്എസ് നേതാവിനെതിരെ കേസ് : പിന്നില്‍ സിപിഎം- പോലീസ് ഗൂഢാലോചന

Tuesday 21 March 2017 6:23 pm IST

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കെ.ബി.പ്രജിലിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്ത സംഭവം സിപിഎം-പോലീസ് ഗൂഢാലോചന. ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സുശീല്‍ കുമാറിനു നേരെ സിപിഎമ്മുകാര്‍ നടത്തിയ വധശ്രമത്തിലെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതി നടത്തിയ ഡിവൈഎസ്പി ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിന്റെ ഉദ്ഘാടന പരിപാടിയില്‍ ഡിവൈഎസ്പിക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജിലിനു നേരെ ഇന്നലെ ടൗണ്‍ പോലീസ് കേസെടുത്തത്. പോലീസിന്റെ നീക്കത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുമായി വളരെ അടുത്ത ബന്ധമുളള ഡിവൈഎസ്പി സദാനന്ദനും സിപിഎം നേതൃത്വവും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രജിലിനു നേരെ കേസെടുത്ത സംഭവമെന്ന് വ്യക്തമാണ്. സാധാരണ പ്രതിഷേധ യോഗങ്ങളില്‍ നടത്തുന്ന പ്രസംഗം മാത്രമാണ് അദ്ദേഹം മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയത്. കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും സിപിഎമ്മുകാര്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളെയും കേസുകളില്‍ പ്രതികളെ പിടികൂടാതെ പോലീസും സിപിഎം നേതൃത്വവും നടത്തുന്ന ഒത്തുകളിയും തുറന്നുകാട്ടുക മാത്രമാണ് പ്രജില്‍ പ്രസംഗത്തിലുടനീളം ചെയ്തത്. എന്നാല്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി പ്രജിലിനെതിരെ കേസെടുക്കാന്‍ ടൗണ്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നാണ് സൂചന. നേതാക്കളെ കളളക്കേസില്‍ കുടുക്കി സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനുളള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ അകാരണമായി കേസെടുക്കുന്ന സംഭവങ്ങളെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.