തളിപ്പമ്പ്: പ്ലാവില ബുക്സ് പുറത്തിറക്കുന്ന പ്രേംകുമാര്‍ കണ്ണോമിന്റെ ആള്‍മരം എന്ന കഥാസമാഹാരം 24ന് വൈകുന്നേരം 4 മണിക്ക് അധ്യാപകഭവനില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന് അംബികാസുതന്‍ മാങ്ങാട് കഥാകൃത്ത് വിനോയ് തോമസിന് പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. കവിയും ചിത്രകാരനുമായ ഡോ.സോമന് കടലൂര്‍ പുസ്തക പരിചയം നടത്തും. കെഎസ്ടിഎ സബ്കമ്മിറ്റി ജില്ലാ സെക്രട്ടറി എസ്.പി.രമേശന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ചലചിത്രസംവിധായകന്‍ ഷെറി, മാധവന് പുറച്ചേരി, രമേശന് ബ്ലാത്തൂര്‍, വി.എച്ച്. നിഷാദ്, രാമകൃഷ്ണന് കണ്ണോം, മധുപനക്കാട്, എം.വി.ജനാര്ദ്ദനന് മാസ്റ്റര്‍, വി.വി.രവീന്ദ്രന് മാസ്റ്റര്‍, പപ്പന് മുറിയാത്തോട്, ഷൈജു ഗോവിന്ദ്, സിനീഷ് വേലിക്കുനി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: