വനവാസി പോക്‌സോ കേസുകള്‍ പുന:പരിശോധിക്കണം : പള്ളിയറ രാമന്‍

Tuesday 21 March 2017 7:08 pm IST

കല്‍പ്പറ്റ : വനവാസി പോക്‌സോ കേസുകള്‍ പുനപരിശോധിക്കണമെന്ന് വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്‍  . ജില്ലാ ട്രൈബല്‍ ജില്ലാ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിനുമുന്നില്‍ വനവാസി അവകാശ സംരക്ഷണ സമിതി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രാചാര പ്രകാരം വിവാഹിതരായ വനവാസികളെ പോക്‌സോ നിയമപ്രകാരം ജയിലിലടച്ചത് നീതികരിക്കാനാവില്ല. നിയമങ്ങള്‍ പൗരന്റെ പരിരക്ഷക്കുള്ളതാണ്. അത് ദുര്‍വിനിയോഗം ചെയ്യരുത്. വയനാട് സിഡബ്ല്യുസി ചെയര്‍മാനായിരുന്ന ഫ തോമസ് ജോസഫ് തേരകം വനവാസികളെ ജയിലിലിട്ടു. . അദ്ദേഹത്തിനെതിരെ പോക്‌സോ പ്രയോഗിച്ച് കേസ്സെടുത്തു എന്നതാണ് പുതിയ സംഭവവികാസം. സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷം കഴിഞ്ഞിട്ടും കാടിന്റെ മക്കളായ വനവാസികള്‍ക്ക് കിടപ്പാടം പോലും ലഭ്യമായില്ല. കേരളത്തില്‍ 22000 ഓളം കുടുംബങ്ങള്‍ ഭൂരഹിതരാണ്. വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക, ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി നല്‍കുക, 2006ലെ വനാവകാശ നിയമം പൂര്‍ണ്ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 19ന് വനവാസി അവകാശ സംരക്ഷണ സമിതി സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തുന്നുണ്ട്. പബ്ലിക് ബയോ ഡൈവേഴ്‌സിറ്റി ആക്ട് നടപ്പിലാക്കുക, പാര്‍പ്പിടവും റേഷന്‍കാര്‍ഡും നല്‍കുക, ഹോസ്റ്റലുകള്‍ക്ക് സ്ഥിരം കെട്ടിടം നിര്‍മ്മിക്കുക, എംആര്‍എസില്‍ സ്ഥിരാധ്യാപകരെ നിയമിക്കുക, വനവാസികള്‍ക്ക് മലയോരകര്‍ഷകര്‍ക്ക് നല്‍കുന്ന രീതിയിലുള്ള പട്ടയം നല്‍കുക, പെസപ്പിലാക്കുക, വനവാസി ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച്.
ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിനുമുന്നില്‍ നടന്ന ധര്‍ണ്ണയില്‍ എന്‍.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രസിഡന്റ് മധുഖര്‍ വി ഖോറെ,  ആദിവാസി സംഘം ജില്ലാ പ്രസിഡന്റ് പാലേരി രാമന്‍, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി ബാലന്‍ വലക്കോട്, പീപ്പ് ജോ.ഡയറക്ടര്‍ ഇ.കെ.സോമന്‍, എന്‍.പി.പത്മനാഭന്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.