പീഡന വേഷങ്ങള്‍

Monday 12 June 2017 5:02 am IST

കുടുംബത്തോടൊപ്പം സിനിമ കാണുമ്പോള്‍ ആദ്യം തലതാഴ്ത്തിയിരുന്നു. പിന്നീട് ഭാര്യയും മക്കളും തന്നെ ധൈര്യം നല്‍കി. യഥാര്‍ഥമല്ലല്ലോ. സിനിമയല്ലേ. പിന്നെന്താ. സിനിമയില്‍ ബലാല്‍സംഘം ചെയ്യുന്ന ക്രൂരനായ വില്ലെന അവതരിപ്പിച്ചവരില്‍ ഏറെയും വിവിധ ഇന്റര്‍വ്യൂകളില്‍ പറഞ്ഞ കാര്യങ്ങളാണിത്. പീഡനോത്സവങ്ങള്‍ സിനിമയേക്കാള്‍ പൈശാചികമാകുമ്പോള്‍ പഴയ പ്രേക്ഷകര്‍ക്ക് നടുക്കം നല്‍കിയ സിനിമയിലെ ബലാല്‍സംഗ വേഷക്കാര്‍ എത്രയോ നിസാരരെന്നു തോന്നും. യഥാര്‍ഥ ജീവിതത്തിലില്ലാത്തത് എന്നപോലെ ഈ ബലാല്‍സംഗ വേഷക്കാരുടെ പെരുമാറ്റങ്ങള്‍ അന്നത്തെ പ്രേക്ഷകരെ ആശങ്കപ്പെടുത്തിയിരുന്നു. അന്നു പക്ഷേ സിനിമയുടെ ഉള്ളുകള്ളികള്‍ അറിയാത്തവരായിരുന്നു ഏറെയും. മലയാള സിനിമ അന്ന് കോടമ്പാക്കത്തായിരുന്നു. സിനിമാക്കാര്‍ അന്നു ശരിക്കും നക്ഷത്രങ്ങളായിരുന്നു. സിനിമ എന്താണെന്ന് സിനിമാക്കാര്‍ക്കുമാത്രമേ അറിയാമായിരുന്നുള്ളൂ. അന്നു കൂടുതല്‍ അറിയാന്‍ ഇന്നത്തെ പോലെ സാങ്കേതിക വിദ്യകളോ മറ്റു വഴികളോ ഉണ്ടായിരുന്നില്ല. പിന്നീട് മലയാള സിനിമ തനി കേരളീയമാകുകയും അതിശയങ്ങളെല്ലാം മാറി എല്ലാം എല്ലാവര്‍ക്കും മനസിലായപ്പോഴാണ് ഒരര്‍ഥത്തില്‍ പീഡകവേഷക്കാര്‍ക്ക് മോചനമായത്. മലയാള സിനിമയില്‍ ഇത്തരം വേഷങ്ങള്‍ കെട്ടിയവര്‍ അനേകരാണ്. പിന്നീട് നായകരായ പലരും ഇത്തരം വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്‍. ഗോവിന്ദന്‍കുട്ടി, കെ.പി.ഉമ്മര്‍, സുധീര്‍, ടി.ജി.രവി, ജോസ്പ്രകാശ്, ബാലന്‍. കെ.നായര്‍, സത്താര്‍ തുടങ്ങിയവര്‍ നായികമാരെയുള്‍പ്പെടെ പീഡനത്തിനിരയാക്കുന്ന വേഷങ്ങള്‍ കെട്ടിയവരാണ്. പീഡന വേഷങ്ങളാണ് അന്നു ഇത്തരക്കാരില്‍ പലരേയും പ്രശസ്തരാക്കിയത്. നായകരോടൊപ്പം പ്രതിനായകര്‍ക്കും അന്നു പേരുണ്ടായിരുന്നു. ഒരൊറ്റ പീഡനരംഗംകൊണ്ടുപോലും പ്രശസ്തരായവരുണ്ട്. പീഡനവേഷങ്ങള്‍ അന്നത്തെ സിനിമയുടെ വിജയ ഫോര്‍മൂലയായിരുന്നില്ലെങ്കിലും പീഡനം ഒന്നെങ്കിലും വേണമെന്നും കുറഞ്ഞപക്ഷം പീഡന ശ്രമമെങ്കിലും ഉണ്ടാകണമെന്നും അറിയാത്തൊരു നിര്‍ബന്ധം അന്നത്തെ ചില സിനിമകള്‍ക്കെങ്കിലും ഉണ്ടായിരുന്നെന്നു തോന്നുന്നു. ടി.ജി.രവി, ഗോവിന്ദന്‍കുട്ടി, ഉമ്മര്‍ തുടങ്ങിയവര്‍ പീഡകരുടെ വേഷത്തില്‍ നന്നായി തിളങ്ങിയവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.