ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന തരത്തില്‍ ഫോട്ടോ ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയായി മണിക്കൂറുകള്‍ക്കുള്ളിലാണ് കൃത്രിമമായി സൃഷ്ടിച്ച് ഫോട്ടോ അപ്ലോഡ് ചെയ്തത്.
ഗാസിപൂര്‍ ജില്ലയിലെ പ്രൊഫസര്‍ കോളനിയില്‍ താമസിക്കുന്ന ബാദ്ഷ അബ്ദുള്‍ റസാക്ക് (25) എന്നായാളാണ് ഞായറാഴ്ച രാത്രി വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. യുവവാഹിനി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി ഇന്‍സ്പെക്ടര്‍ സുരേന്ദര കുമാര്‍ പാണ്ഡ്യേ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: